ഓഫറുകള്‍ വേണ്ട, മരുന്നുകള്‍ ഉപഭോഗ വസ്തുക്കളല്ല; ഡിസ്‌കൗണ്ടിനെതിരെ ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

ഓഫറുകള്‍ വേണ്ട, മരുന്നുകള്‍ ഉപഭോഗ വസ്തുക്കളല്ല; ഡിസ്‌കൗണ്ടിനെതിരെ ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

 

മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. തെറ്റിദ്ധരിപ്പിക്കുന്നതോ യാഥാര്‍ത്ഥ്യമല്ലാത്തതോ ആയ ഇത്തരത്തിലുള്ള ഓഫറുകള്‍ ഒഴിവാക്കണമെന്ന് ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

 

പരമാവധി ചില്ലറവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുന്നത് അനുവദനീയമാണെന്ന് വകുപ്പ് വ്യക്തമാക്കി. എന്നാല്‍ യഥാര്‍ത്ഥ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തമായ പരസ്യങ്ങളാണ് എതിര്‍ക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!