തിരൂർ:പടിഞ്ഞാറേക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയ പ്രതിയെ ബസിൽ വെച്ച് പോലീസ് പിടികൂടി.കഴിഞ്ഞ ദിവസം സ്ത്രീയുടെ മൃതദ്ദേഹം ചാക്കിൽ കെട്ടിയ നിലയിൽ കാണപ്പെട്ട കേസിൽ പ്രതിയാണെന്നു സംശയിക്കുന്ന ഭർത്താവ് അണ്ടിപാട്ടിൽ ഹുസൈനെ തിരൂർ സി.ഐ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്.
കൂട്ടായി ബസ്സിൽ യാത്രചെയ്യുകയായിരുന്ന പ്രതിയെ തിരൂർ സി.ഐ യും സംഘവും പൂക്കയിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. രതീഷ്, ബിജിത്ത് ഉണ്ണികുട്ടൻ എന്നീ പോലീസ്‌കാരും സംഘത്തിൽ ഉൾപെട്ടിരുന്നു.
