സൗജന്യ ഭക്ഷ്യകിറ്റ്, ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും, ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാം

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതിന് എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കിറ്റുകൾ ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

 

ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി

 

സംസ്ഥാന ഭക്ഷ്യ വകുപ്പിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്‌ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്‌റ്റോക്കുണ്ട്.

 

ത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!