പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ അഞ്ച് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. www.hckrecruitment.keralacourts.in എന്നതാണ് അപേക്ഷിക്കേണ്ട ഔദ്യോ​ഗിക വെബ്സൈറ്റ്.

 

ഉദ്യാ​ഗാർത്ഥികൾക്ക് 18 മുതൽ 40 വയസ്സ് വരെ മാത്രമെ പ്രായം ആകാവൂ. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. എസ്എസ്എൽസി അല്ലെങ്കിൽ തതുല്യ യോഗ്യതയാണ് അപേക്ഷകർക്ക് ആവശ്യമായി വരുന്നത്. ഗാർഡനിംഗിൽ ഡിപ്ലോമ, നഴ്സറി മാനേജ്മെന്റ്, അലങ്കാര ഗാർഡനിംഗ് എന്നിവയിൽ വിഎച്ച്എസ്ഇ, അല്ലെങ്കിൽ നിർദ്ദിഷ്ട വിഎച്ച്എസ്ഇ അഗ്രികൾച്ചർ യോഗ്യത എന്നിവയുള്ള എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഗാർഡനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

 

തിരഞ്ഞെടുക്കുന്നവർക്ക് 23700 മുതൽ 52600 രൂപ വരെയാണ് ശമ്പളം. ഫുൾ ടൈം ജോലിയാണ്. ജനറൽ ഒബിസി കാറ്റ​ഗറിക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. ചെലാൻ വഴിയും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടക്കാം. എസ്‌സി/ എസ്ടി/ തൊഴിൽരഹിത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. അഭിമുഖമോ അല്ലെങ്കിൽ എഴുത്തുപരീക്ഷയും അഭിമുഖവും എന്നീ പ്രക്രിയയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ നടത്തിയാൽ എറണാകുളത്ത് വച്ചായിരിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!