ജ്വല്ലറികളിൽ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

കണ്ണൂർ: ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് പിടിയിൽ. സ്വർണം വാങ്ങിയ ശേഷം പണമിടപാടിന്റെ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് മുങ്ങുന്നതാണ് ഇയാളുടെ തട്ടിപ്പ് രീതി. ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് 4 പവൻ സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.

 

ഓൺലൈനായി പണം അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് ജ്വല്ലറി ഉടമയെ കാണിക്കുകയും പണം അക്കൗണ്ടിൽ എത്തിയെന്ന് വിശ്വസിപ്പിച്ച് സ്വർണവുമായി കടന്നു കളയുകയുമായിരുന്നു പതിവ്. പണം ലഭിക്കാത്തതിനെ തുടർന്ന് ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സമാന രീതിയിൽ ജില്ലയിലെ മറ്റ് ജ്വല്ലറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!