നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി.നേപ്പാളിൽ 675 പേരും ടിബറ്റിൽ 7 പേരുമാണ് മരിച്ചത്. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല.

 

എന്നാല്‍, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ ഇതുവരെ രക്ഷിക്കാന്‍ ആയെന്നും മുമ്പ് ബന്ധപ്പെടാന്‍ കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപികാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ബന്ധപ്പെടാന്‍ ആകാത്ത 7 മലയാളികള്‍ കൂടിയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.രക്ഷാപ്രവർത്തനം: മോശം കാലാവസ്ഥയും കനത്ത മഴയും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യവും പ്രത്യേക വിദഗ്ധ സംഘങ്ങളും ഊർജ്ജിതമായ തിരച്ചിൽ തുടരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!