റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം

റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം

സ്‌മാർട്ട് പി.ഡി.എസ്സ് പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖ പ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ നടപടികൾ പൂർത്തീകരിക്കണം.

 

ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ റേഷൻ കാർഡിൽ ഉൾപ്പെ ടുത്താത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് താലൂക്കിലെ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് കൽപറ്റ: 04936 202273, താലൂക്ക് സപ്ലൈ ഓഫീസ് വൈത്തിരി: 04936 255222, താലൂക്ക് സപ്ലൈ ഓഫീസ് സു.ബത്തേരി:04936 220213, താലൂക്ക് സപ്ലൈ ഓഫീസ് മാനന്തവാടി: 04935 240252.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!