തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പനയിൽ ചരിത്ര റെക്കോർഡ് കുതിപ്പ്. നറുക്കെടുപ്പിന് ഇനി രണ്ടാഴ്ചയിലധികം ബാക്കിനിൽക്കെ സംസ്ഥാനത്ത് ഇതുവരെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഒന്നാം സമ്മാനമായി 30 കോടി രൂപ നൽകുന്ന ഇത്തവണത്തെ ബമ്പറിന്റെ ടിക്കറ്റ് വില 500 രൂപയാണ്.
ഏജന്റുമാർ ഒരു ടിക്കറ്റിന് സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജി.എസ്.ടി.യുമാണ്. ഇതുപ്രകാരം കണക്കാക്കിയാൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഇതുവരെ മാത്രം സർക്കാരിന് 230.10 കോടി രൂപ വരുമാനമായി ലഭിച്ചുകഴിഞ്ഞു.
