പരിസ്ഥിതി ലോലവിജ്ഞാപനം; വില്ലേജ് ഓഫീസുകളിലേക്ക് ഇന്ന് കർഷക മാർച്ച്

ബത്തേരി : ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതി ലോലമായി കരട് വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം നേതൃത്വത്തിൽ വെള്ളിയാഴ്‌ച വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും.

 

പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനമിറക്കിയ പേര്യ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചുരാനം, തരിയോട്, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, വെള്ളാർമല എന്നീ വില്ലേജുകളിലേക്കാണ് സമരം.

 

പരിസ്ഥിതി ലോല പ്രദേശങ്ങളിൽനിന്ന് ജില്ലയെ പൂർണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. ഇത് അവഗണിച്ചാണ് വീണ്ടും കരട് വിജ്ഞാപനമിറക്കിയ ത്. വിജ്ഞാപനം അന്തിമമാകാനിരിക്കെ സംസ്ഥാന സർക്കാർ ഫലപ്രദമായ ഒരിടപെടലും നടത്തിയിട്ടില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!