പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’; മന്ത്രി എപി അനിൽകുമാർ                              

സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ. പ്രളയത്തിന് ശേഷം ശക്തമായ മഴ പെയ്യുമ്പോൾ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനും തീരങ്ങൾ ഇടിയുന്നതിനും പ്രധാന കാരണം പുഴകളിൽ മണൽ വാരാത്തത് മൂലം മണൽത്തിട്ടകൾ രൂപപ്പെട്ടതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

മണൽ നീക്കത്തിന്റെ മേൽനോട്ട ചുമതല പൂർണമായും തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏതൊക്കെ പുഴകളിൽ, എവിടെയൊക്കെയാണ് മണൽ നീക്കം വേണ്ടത് എന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ ശിപാർശകളും പഠനങ്ങളും വിലയിരുത്തിവരികയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായുള്ള യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 2016ൽ നിർത്തിവെച്ച മണൽവാരൽ, 2018ലെ പ്രളയത്തിനു ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധിക്കുകയാണ്. പുഴകളുടെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനും പ്രളയ സാധ്യതകൾ ലഘുകരിക്കുന്നതിനും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും മന്ത്രി എ.പി അനിൽകുമാർ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!