ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയി. കേസുകളിൽ പിടിച്ചെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് (Hans) ആണ് കാണാതായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും ലഹരിവസ്തുക്കൾ മോഷണം പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുള്ളിൽ നിന്നും തൊണ്ടിമുതൽ തന്നെ കാണാതായ സംഭവം വകുപ്പിനുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.
