വയനാട് ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഗതാഗത തടസ്സം

വയനാട് ചുരം എട്ടാം വളവിന് സമീപം ചരക്കുമായി പോവുന്ന ലോറി മറ്റൊരു ലോറിയിലും, ആ ലോറി മറ്റൊരു കാറിലും ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.

 

അവിടെ വാഹനങ്ങൾ വൺവേ രീതിയിൽ ഒരു വശത്തുകൂടി കടത്തിവിടുന്നുണ്ട്. അപകടത്തിൽ പെട്ട ലോറികൾ എത്രയും വേഗം റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!