മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവും വ്യവസായ ഐടി വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി

 

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

ഇന്ന് കോഴിക്കോട് കാരന്തൂർ മർക്കസിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട അൻവർ ഇബ്രാഹിമുമായി വളരെ ഊഷ്മളമായ ഒരു കൂടിക്കാഴ്ച നടത്താൻ സാധിച്ചു. പ്രിയപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പമാണ് മർക്കസിൽ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചപ്പോൾ തന്നെ ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഞങ്ങളെ നേരിട്ട് വിളിച്ച് ഇന്നത്തെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു.

 

വർഷങ്ങൾക്ക് മുൻപ് ശ്രീ. അൻവർ ഇബ്രാഹിം പാണക്കാട് സന്ദർശിച്ചതും, അവിടെ ഏറെ നേരം ചെലവഴിച്ചതുമൊക്കെ ഇന്നത്തെ കൂടിക്കാഴ്ചയിൽ വളരെ ആവേശത്തോടെയാണ് അദ്ദേഹം ഓർത്തെടുത്തത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മലേഷ്യയിൽ പഠിച്ചിരുന്ന കാലത്ത്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം അവിടെ സന്ദർശിച്ച കാര്യവും ഇന്നത്തെ സംസാരത്തിൽ കടന്നുവന്നു. അന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചും പാണക്കാട് കുടുംബത്തെക്കുറിച്ചുമുള്ള ഓർമ്മകൾ വളരെ വാചാലനായാണ് അദ്ദേഹം പങ്കുവെച്ചത്.

 

വരും മാസങ്ങളിൽ മലേഷ്യയിലേക്ക് പോകുന്ന ബഹുമാനപ്പെട്ട സാദിഖലി തങ്ങളോട്, അന്ന് തീർച്ചയായും നേരിട്ട് കാണണമെന്ന് അദ്ദേഹം സ്നേഹപൂർവ്വം പറയുകയുണ്ടായി. ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും മലേഷ്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദവും വ്യക്തിപരമായ അടുപ്പവും ഈ കൂടിക്കാഴ്ചയിൽ മുഴുവൻ പ്രകടമായി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൗഹൃദവും സ്നേഹബന്ധവും കൂടുതൽ ദൃഢമാക്കാൻ ഇത്തരം കൂടിക്കാഴ്ചകൾ നിമിത്തമാകട്ടെ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!