വൈത്തിരിയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി.

വൈത്തിരി :പഴയ വൈത്തിരി ചാരിറ്റി നാലുസെന്റ് കോളനിക്ക് സമീപത്തെ കുളത്തിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ അജിത് ബർമൻ (27) ആണ് മരിച്ചത്.

 

ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്തു നിന്നും ചെരിപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മറ്റ് തൊഴിലാളികൾക്കൊപ്പം റിസോർട്ട് നിർമ്മാണ ജോലികൾക്കായി അജിത് വയനാട്ടിലെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!