ഗണപതിവട്ടം ശ്രീ അയ്യപ്പക്ഷേത്രം കുപ്പാടി എക്സിക്യൂട്ടീവ് യോഗം ചേർന്നു

ബത്തേരി:  ഗണപതിവട്ടം ശ്രീ അയ്യപ്പക്ഷേത്രം കുപ്പാടി എക്സിക്യൂട്ടീവ് യോഗം ചേർന്നു. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഈ വരുന്ന കന്നിമാസം ഒന്നാം തീയതി ക്ഷേത്ര നടതുറന്ന് പൂജാദി കർമ്മങ്ങൾ ചെയ്യാൻ തീരുമാനിച്ചു. വൃശ്ചിക മാസത്തെ മണ്ഡലകാലം 41 ദിവസം ക്ഷേത്രം നട തുറക്കുന്നതിനും അതിനോടനുബന്ധിച്ചുള്ള പൂജാദി കർമ്മങ്ങളും അതിവിപുലമായി നടത്താൻ തീരുമാനിച്ചു.

 

കൂടാതെ വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നതിനും,കന്നിമാസം ഒന്നാം തീയതിക്ക് ശേഷം സ്വർണ്ണ പ്രശ്ന പരിഹാര ക്രിയകൾ ചെയ്യുന്നതിനും കമ്മിറ്റി തീരുമാനമെടുത്തു. സെക്രട്ടറി ശരത് R സ്വാഗതം പറഞ്ഞു.പ്രസിഡൻറ് സുരേഷ് KK അധ്യക്ഷത വഹിച്ചു.രാജൻ VC, മനു കിടങ്ങിൽ, അനിൽകുമാർ (കണ്ണൻ), സുരേന്ദ്രൻ കിടങ്ങിൽ, അഖിൽ, അച്യുത പണിക്കർ,മനോജ് CR,അനിൽ CM, സുഷമ കുമാരി, കല, ഷിനോദ് , വാസു, സുരേന്ദ്രൻ ചെമ്പകപ്പാളി , എന്നിവർ സംസാരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!