സദയം സൗജന്യ വസ്ത്ര വിതരണ കേന്ദ്രവും മെഡിക്കൽ എയ്ഡ് സെൻ്ററും വരിട്ട്യാക്കിൽ തുടങ്ങുന്നു

കുന്ദമംഗലം : സദയം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സൗജന്യ വസ്ത്ര വിതരണ കേന്ദ്രവും മെഡിക്കൽ എയ്ഡ് സെൻ്ററും വരിട്ട്യാക്കിൽ എൻ.പി അയൂപ് ബിൽഡിംഗിൽ തുടങ്ങുന്നു. സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം ഒന്നോ രണ്ടോ തവണ ഉപയോഗിച്ച വസ്ത്രങ്ങളാണ് നൽകുക.

 

ജീവാമൃതം പദ്ധതി പ്രകാരം ഓക്സിജൻ കോൺസൻട്രേറ്റർ,വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യക്കാർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം. എല്ലാ ബുധനാഴ്ചയും വൈകിട്ടായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. വസ്ത്രങ്ങളും മെഡിക്കൽ ഉപകരണങ്ങളും ഈ കേന്ദ്രത്തിൽ സ്വീകരിക്കുകയും ചെയ്യും.

വിവരങ്ങൾക്ക് : 7907876102, 9495614255

97479 64450.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!