നിലമ്പൂര്‍ ചോക്കാട് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി

നിലമ്പൂര്‍: ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം.പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി കെ കോളനിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തില്‍ ആറുപേരാണ് ഒഴുക്കില്‍പ്പെട്ടത്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ നിരവധി പേരാണ് ഇവിടം കാണാനും പുഴയില്‍ കുളിക്കാനുമെല്ലാമായി എത്തിയിരുന്നത്.

 

പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളില്‍ ഇടിച്ച്‌ ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍.മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.

 

നിലമ്പൂര്‍ ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തില്‍ കാളികാവ്, പൂക്കോട്ടുംപാടം പോലിസ് സബ് ഇന്‍സ്പെക്ടര്‍ വി മനോജ് കുമാര്‍, അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘവും ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ദിവാകരനുണ്ണിയും സംഘവും നിലമ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി പി അഫീഫയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!