മാനന്തവാടി : ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് മരിച്ചു. പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സഹോദരൻ: നിഖിൽ ഫിലിപ്പ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ
