ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്സിൽ

സുൽത്താൻ ബത്തേരി: ഡ്രൈ ഡേ ദിനത്തിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി കുപ്പാടി വില്ലേജിൽ അർമാട് സ്വദേശിയായ റാത്തപ്പിള്ളിൽ വീട്ടിൽ എമിൽ അഗസ്റ്റിൻ (44) ആണ് പിടിയിലായത്.

 

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ വലയിലായത്. സുൽത്താൻ ബത്തേരി – പുൽപ്പള്ളി റോഡിൽ അർമാട് ഭാഗത്തുള്ള വീടിന്റെ പിൻവശത്തെ ചായ്പ്പിൽ അനധികൃതമായി വിദേശമദ്യം ഒളിപ്പിച്ചുവെച്ച് വിൽപന നടത്തുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.

 

പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രഘു വി., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രഘു എം.എ., സിവിൽ എക്സൈസ് ഓഫീസർ അനീഷ് ഇ.എസ്., വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യബായ്, എക്സൈസ് ഡ്രൈവർ പ്രസാദ് കെ. എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!