ലക്കിടി : കാറിൽ കടത്തവെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. തൃശ്ശൂർ കോടന്നൂർ പള്ളിപ്പുറം പുളിപറമ്പിൽ വീട്ടിൽ സന്തോഷിന്റെ മകൻ അജുൻ പി.എസ്. (30) ആണ് അറസ്റ്റിലായത്.
കോഴിക്കോട്–കൊല്ലേഗൽ ദേശീയപാതയിൽ ലക്കിടി ധീരജവാൻ വി.വി. വസന്തകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ‘KL 08 BM 5332’ നമ്പർ കാറിൽ നിന്നും 7.028 ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് കെ., പ്രണവ് എസ്.എൽ., വനിതാ സിവിൽ എക്സൈസ് ഓഫീസർ റഈസ ഫർസാന, എക്സൈസ് ഡ്രൈവർ ജോൺ ജോസ് എന്നിവർ പങ്കെടുത്തു. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
