സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ പോലീസ് പിടിയിൽ

വൈത്തിരി: ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ച സ്ഥിരം കുറ്റവാളിയെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി കെ.ബി. റോഡ് സ്വദേശിയായ പഴയേടത്ത് വീട്ടിൽ കെ. ഫ്രാൻസിസ് എന്ന ഫ്രാഞ്ചി (54) ആണ് പിടിയിലായത്.

 

ചൊവ്വാഴ്ച (22.09.2026) വൈകുന്നേരം വൈത്തിരി ടൗണിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്നും ചെറുപൊതികളാക്കാൻ കരുതിയിരുന്ന സിപ് ലോക്ക് കവറുകൾ, 51.57 ഗ്രാം കഞ്ചാവ്, കഞ്ചാവ് വിറ്റ് കിട്ടിയതെന്ന് കരുതുന്ന 5580 രൂപ എന്നിവ പിടിച്ചെടുത്തു.

 

പ്രതിയായ ഫ്രാൻസിസ് സ്ഥിരമായി ലഹരിവസ്തുക്കൾ വിൽക്കുന്നയാളാണെന്നും വൈത്തിരി, കൽപ്പറ്റ, മേപ്പാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും നിരവധി ലഹരിക്കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.

 

വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. സൗജലിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്‌ ഷരീഫ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, രതിലാഷ്, ജോബിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!