വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

വടുവൻചാൽ: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചുവെച്ച 16.500 ലിറ്റർ മദ്യം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വടുവൻചാൽ കരിങ്ങലോട് വീട്ടിൽ മണികണ്ഠൻ കെ.എം (54) അറസ്റ്റിലായി.

 

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ്ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അനീഷ് എ.എസ്., സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ രഘു വി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രഘു എം.എ., സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു കെ.കെ., വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ബായ് ടി.പി. എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *