വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി 24.09.2026 വൈകുന്നേരം മുതൽ 25.09.2026 വരെ വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

 

പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്

 

• അത്യാവശ്യമല്ലാത്ത മലയോര യാത്രകൾ ഒഴിവാക്കുക.

 

• മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക.

 

• ശക്തമായ മഴയുള്ള സമയത്ത് നദികൾ, തോടുകൾ, പുഴകൾ, വെള്ളച്ചാട്ടങ്ങൾ, മലയോര ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക.

 

• മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കുക.

 

• താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറായിരിക്കണം.

 

• അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ രാത്രിയിൽ മഴ ശക്തമാകുന്നതുവരെ കാത്തുനിൽക്കാതെ, ആവശ്യമായ സാഹചര്യത്തിൽ മുൻകരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

 

• അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ സമീപത്ത് നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.

 

• ശക്തമായ കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടിവീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സമീപിക്കരുത്. ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.

 

• നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

 

• ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തരമായി ആവശ്യമായ രേഖകൾ, മരുന്നുകൾ, കുടിവെള്ളം, ഭക്ഷണം, മൊബൈൽ ഫോൺ, ടോർച്ച് തുടങ്ങിയ അവശ്യസാധനങ്ങൾ തയ്യാറാക്കി വയ്ക്കുക.

 

• അധികൃതർ നിർദേശിക്കുന്ന പക്ഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ സഹകരിക്കുക.

 

• കാലാവസ്ഥാ മുന്നറിയിപ്പുകളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക അറിയിപ്പുകളും കൃത്യമായി പിന്തുടരുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!