രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു; ഇന്നു മുതൽ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും

ന്യൂഡൽഹി: ഇന്നു മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ഞായറാഴ്ചയായ ഇന്നലെ രാത്രി 9.30ന് അധികൃതരുമായി നടത്തിയ നിർണായക ചർച്ച ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് സമരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതോടെ ഇന്നു മുതൽ 30 വരെ ബാങ്കിങ് സേവനങ്ങളെ ബാധിക്കുമായിരുന്ന പ്രതിസന്ധി ഒഴിവായി. ഇന്നു മുതൽ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.

 

​ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (UFBU) മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത്തുക എന്നതായിരുന്നു പ്രധാന ആവശ്യം.

 

​നിലവിൽ മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് രാജ്യത്തെ ബാങ്കുകൾക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കി അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പാക്കണമെന്ന് സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!