സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയും പവന് 1,840 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 11,310 രൂപയും 14 കാരറ്റിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 8,810 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,680 രൂപയിലെത്തി.
വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,190 മുതല്‍ 4,285 യു.എസ് ഡോളര്‍ നിരക്കിലാണ്. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന് സ്വര്‍ണാഭരണത്തിന് 1,20,766 രൂപയാകും..
