ഗൂഡല്ലൂർ : കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വനിത കൊല്ലപ്പെട്ടു. ദേവാല ഹട്ടിയിലെ തേക്കുംപാടി ഗോത്ര കോളനിയിലെ മീനാക്ഷി (50) യാണ് മരിച്ചത്. താഴെ നാടുകാണിക്കു സമീപം പുന്നപ്പുഴയിൽ മീൻ പിടിക്കാൻ പോയ സംഘത്തിലായിരുന്നു മീനാക്ഷി.മടങ്ങുന്ന വഴിയിൽ വ്യാഴം രാത്രി 10 മണിയോടെയാണ് സംഘം കാട്ടാനയുടെ മുൻപിൽപെടുകയായിരുന്നു.
മീനാക്ഷിയുടെ ഭർത്താവ് കുമ്പിളി, ബന്ധു മണി എന്നിവർ ഓടി രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി കാട്ടാനയെ തുരത്തിയാണു മീനാക്ഷിയുടെ മൃതദേഹം ഊട്ടി മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റിയത്. രണ്ടു ദിവസം മുൻപ് സംഘം പുന്നപ്പുഴയിലെത്തിയതായി വനം ജീവനക്കാർ പറയുന്നു.ഇവിടെ താമസിച്ചാണ് ഇവർ മീൻ പിടിക്കുന്നത്.

