തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപ ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജൻസി ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.

