ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു; വാഹനനിര അടിവാരവും ലക്കിടിയും കടന്നു

വയനാട് ചുരം ആറാം വളവിൽ പുലർച്ചെയുണ്ടായ തടസ്സം നീക്കിയിട്ടും ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു.   കയറാനുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം എത്താറായിട്ടുണ്ട്, ചുരം ഇറങ്ങാനുള്ള വാഹനനിര ലക്കിടി കവാടം വരെയും കിലോമീറ്ററുകളോളം നീണ്ടുകിടക്കുകയാണ്. വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളായി പെരുവഴിയിൽ കുടുങ്ങിക്കിടക്കുന്നത്. നാലാം വളവും നിലവിൽ ബ്ലോക്ക് ആണ്.

 

​രോഗികളുമായി പോകുന്ന ആംബുലൻസുകൾ, ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. റോഡിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിലും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ബാഹുല്യവും, ചില ചെറുവാഹനങ്ങൾ വരിതെറ്റിച്ച് മറികടക്കാൻ ശ്രമിക്കുന്നതുമാണ് കുരുക്ക് ഇത്രയധികം വഷളാക്കുന്നത്. ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ തൽക്കാലം ഒഴിവാക്കണമെന്നും, റോഡിലുള്ളവർ പൂർണ്ണമായും വരിപാലിച്ച് (ലൈൻ ട്രാഫിക്) വാഹനങ്ങൾ മുന്നോട്ട് എടുക്കണമെന്നും നിർദേശമുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!