പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 63 വർഷം തടവും മൂന്ന് ലക്ഷത്തിലധികം രൂപ പിഴയും ശിക്ഷ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പിതാവിന് കഠിനശിക്ഷ വിധിച്ച് കോടതി. ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 63 വർഷത്തെ തടവും 3,15,000 (മൂന്ന് ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയുമാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.ആർ. കൃഷ്ണകുമാർ വിധിച്ചത്.

 

2023-ലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാൾ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം അതികഠിനമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാൽ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ആയിരുന്ന കെ. രാജീവകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് തൊണ്ടർനാട് ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ആയി ചുമതലയേറ്റ ഇ. ഷൈജു കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത കോടതിയിൽ ഹാജരായി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!