പ്രഭാത സവാരിക്കിറങ്ങിയ 60 വയസ്സുകാരന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.

ബെംഗളൂരുവിൽ പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ 60 വയസ്സുകാരന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ദൊഡ്ഡബെലെയിലാണ് സംഭവം. മകൾക്കൊപ്പം നടക്കുന്നതിനിടെയാണ് നാഗരാജുവിനെ കാട്ടാന ആക്രമിച്ചത്.

 

ആനയുടെ കുത്തേറ്റ് നാഗരാജുവിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് റോഡിൽ വീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ സമീപത്തെ ഒരു അപാർട്മെന്റിന്റെ മതിലും ആന തകർത്തതായി അധികൃതർ അറിയിച്ചു.

 

ബന്നാർഘട്ടെ വനമേഖലയിൽ നിന്ന് ഇറങ്ങിയ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ആനയെ പിടികൂടുന്നതിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആനയെ പിടികൂടുന്നതുവരെ രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ നാട്ടുകാർ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

 

നാഗരാജുവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിന് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജനവാസമേഖലയിലേക്ക് കാട്ടാന എത്തിയതോടെ പ്രദേശത്ത് സുരക്ഷാ മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്. ആനയെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!