സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

മഴ മുന്നറിയിപ്പും ജില്ലകളും

• ഇന്ന് (സെപ്റ്റംബർ 30): പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്.

• നാളെ (ഒക്ടോബർ 1): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.

• വെള്ളിയാഴ്ച (ഒക്ടോബർ 2): പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്.

• ശനിയാഴ്ച (ഒക്ടോബർ 3): പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്.

പ്രത്യേക ശ്രദ്ധയ്ക്ക്

• ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.

• മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!