ഈ മാസം റേഷൻ കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി

ഈ മാസം റേഷൻ കാർഡ് ഉടമകൾക്ക് കിലോഗ്രാമിന് 26 രൂപയ്ക്ക് സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക് കാർഡുകൾക്ക് പരമാവധി 3 കിലോഗ്രാം, നീലയും വെള്ളയും ബ്രൗണും കാർഡുകൾക്ക് പരമാവധി 10 കിലോഗ്രാം വീതമാണ് നൽകുക.

വെള്ള കാർഡിന് 10.90 രൂപ നിരക്കിൽ 4 കിലോഗ്രാം അരി ലഭിക്കും. സ്‌പെഷൽ വിഹിതമായി വെള്ള, നീല കാർഡുകൾക്ക് 2 കിലോഗ്രാം ഗോതമ്പും 4 കിലോഗ്രാം വരെ ആട്ട നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്കും ലഭിക്കും. സ്റ്റോക്ക് ക്രമീകരണത്തിനായി ഇന്നും ഗാന്ധിജയന്തി പ്രമാണിച്ച് നാളെയും റേഷൻ കടകൾക്ക് അവധിയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!