ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് (FZ1073) വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ചീഫ് പൈലറ്റിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിക്ക് ഭീകരവാദ കുറ്റം ചുമത്തി വധശിക്ഷ ഉറപ്പാക്കാൻ യു.എ.ഇ നീക്കം തുടങ്ങുന്നു.
170-ലധികം യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനത്തിൽ വെച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിട്ട 29-കാരനായ ഹമ്മാമിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളാണ് യു.എ.ഇ സ്വീകരിക്കുന്നത്. സംഭവത്തിൽ ഇസ്രായേൽ സുരക്ഷാ ഏജൻസികളും അന്വേഷണത്തിൽ യു.എ.ഇയെ സഹായിക്കുന്നുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
