പ്രിയദർശിനി പദ്ധതി’ ബസ് മേഖലയെ തകർക്കുന്നു; സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് ഒക്ടോബർ 14ന്

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരം പ്രഖ്യാപിച്ചു. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായുള്ള ‘പ്രിയദർശിനി പദ്ധതി’ സൗജന്യ യാത്രകൾ കാരണം നട്ടംതിരിയുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർഥികളുടെ കൺസെഷൻ ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ഒക്ടോബർ 14‑ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

 

സർക്കാർ വിഷയത്തിൽ അനുഭാവപൂർവമായ തീരുമാനമെടുത്തില്ലെങ്കിൽ സമരത്തിന്റെ രണ്ടാം ഘട്ടമായി ഈ മാസം അവസാന വാരം ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. അതിനുശേഷവും നടപടിയുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

 

പ്രധാന ആവശ്യങ്ങൾ

• പ്രിയദർശിനി പദ്ധതിമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക.

• വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾക്ക് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർദ്ധിപ്പിക്കുക.

• ടൈമിംഗ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!