നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് 3 പേർ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർ സുഹൈൽ സജീവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. 19-കാരനായ പ്രതി സുഹൈൽ അപകടസമയത്ത് മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ രക്ത സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുഅപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന സുഹൈലിൻ്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജഗിരി കോളേജിലെ ബി.കോം വിദ്യാർഥിയായ സുഹൈൽ, പിതാവിൻ്റെ പേരിലുള്ള കാറാണ് ഓടിച്ചിരുന്നത്. കസ്റ്റഡിയിലായ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അരുൺ ബി.കെ വ്യക്തമാക്കി.

 

വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ദാരുണാപകടത്തിൽ കൊല്ലപ്പെട്ടത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!