ബത്തേരി : കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്. രാത്രി 9:15-ഓടെയാണ് കൊളഗപ്പാറ കവലയിൽ അപകടമുണ്ടായത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുത്തങ്ങ സ്വദേശി അഭിനന്ദ് (24) ചികിത്സയിലാണ്.
കഴിഞ്ഞദിവസം കൊളഗപ്പാറയ്ക്ക് സമീപം ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടിരുന്നു. നിരവധി യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇപ്പോൾ സ്ഥിരം അപകടമേഖലയാവുകയാണ് ദൊഢപ്പൻകുളം മുതൽ കൃഷ്ണഗിരി വരെയുഉള പാത . ദേശീയ പാതയിൽ നിരവധി സ്ഥലത്ത് സ്പീഡ് ബ്രക്കർ സ്ഥാപിച്ചിട്ടുണ്ട് എന്നിരുന്നാലും അപകടം തുടർകഥയാക്കുകയാണ്. അമിത വേഗതയും അശ്രദ്ധയുമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
