എംഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ . 

അമ്പലവയല്‍:ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാല്‍, നരിക്കുണ്ട്, കല്ലിയത്ത് വീട്ടില്‍, കെ.എസ്. സൂര്യനാരായണന്‍(25)നെയാണ് അമ്പലവയല്‍ പോലീസ് 13.10.2026 തീയതി ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കിയത് ഇയാളാണ്. സംഭവത്തില്‍ മേപ്പാടി, റിപ്പണ്‍ 52, പുല്ലാട്ടില്‍ വീട്ടില്‍, എം. ജെയ്സല്‍(26)നെ തിങ്കളാഴ്ച ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം നാലായി.

 

26.07.2026 ന് കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ 124.39 ഗ്രാം എം.ഡി.എം.എയുമായി കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35) പിടിയിലായ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്. അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ക്ക് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി, കല്ലുവയല്‍, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയില്‍ വച്ച് അമ്പലവയല്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ്, ലഹരി വാങ്ങാന്‍ പണം നല്‍കിയ ജെയ്സലിനെയും പോലീസ് വലയിലാക്കുന്നത്.

 

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!