സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

കൊച്ചി: സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കനത്ത സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്നും യാത്രാനിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്വകാര്യ ബസ് ഉടമകളുടെ ആറോളം സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപനവുമായി രംഗത്തെത്തുന്നത്. സമരത്തിന്റെ ഔദ്യോഗിക തീയതി ഉടൻ കൊച്ചിയിൽ പ്രഖ്യാപിക്കും. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

പ്രധാന ആവശ്യങ്ങൾ:

 

▪️ സാധാരണ ബസ് മിനിമം നിരക്ക് 20 രൂപയായി ഉയർത്തുക.

▪️ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് 10 രൂപയാക്കുക.

▪️ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന

ബസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സാമ്പത്തിക പാക്കേജും അനുവദിക്കുക.

▪️ ബസുകളുടെ ടൈമിംഗ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രമാക്കാനുള്ള ട്രാൻസ്പോർട്ട്

▪️കമ്മീഷണറുടെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കുക.

 

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ പല പ്രധാന റൂട്ടുകളിലും ഇന്ധനം അടിക്കാനോ ജീവനക്കാർക്ക് മാന്യമായ വേതനം നൽകാനോ കഴിയാത്ത വിധം വലിയ വരുമാന നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടാകുന്നതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. അധികച്ചെലവുകൾ കാരണംസർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ നവംബർ മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കുമെന്ന് നേരത്തെ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 14-ന് തിരുവനന്തപുരംസെക്രട്ടറിയേറ്റിലേക്ക് ബസ് ഉടമകളും കുടുംബാംഗങ്ങളും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.

 

സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സർവീസുകൾ നിശ്ചലമാകുമെന്നും ഇത് പൊതുജനങ്ങളെയും സാധാരണക്കാരായ യാത്രക്കാരെയും വലിയ ദുരിതത്തിലാക്കുമെന്നും വ്യക്തമായിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!