തിരുവനന്തപുരം പൂജവെപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും 19-ന് തിങ്കളാഴ്ച അവധിയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർതലത്തിൽ ധാരണയായി. ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാനവമി ഒക്ടോബർ ഇരുപതിനാണെങ്കിലും പൂജവെപ്പ് 18 ഞായറാഴ്ച വരുന്നത് കണക്കിലെടുത്താണ് അവധി.
പൂജവെപ്പ് :സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
