കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധതിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം

 

ന്യൂഡൽഹി: കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ധാരണ, ബോഡി അവെയർനസ്, നല്ലതും മോശവുമായ സ്പർശനങ്ങൾ (ഗുഡ് ടച്ച് & ബാഡ് ടച്ച്) തിരിച്ചറിയാനുള്ള കഴിവ്, സമ്മതം (സമ്മതപൂർവ്വമുള്ള പെരുമാറ്റം) എന്നിവ പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതൽ കുട്ടികളെ പഠിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

 

ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ സ്കൂളുകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സുപ്രധാന നിർദ്ദേശങ്ങൾ നൽകിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!