17-കാരനെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

കണ്ണൂർ: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോക്‌സോ (POCSO) കേസ് രജിസ്റ്റർ ചെയ്തു. വെങ്ങര മുട്ടം സ്വദേശികളായ കെ.വി. നൂർദ്ദീൻ(47), വി. അബ്ദുൽ റഹീം(56), എൻ.പി.കെ. നസീം (44) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ. കെ.ടി.വി. രാജീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

 

പ്രായപൂർത്തിയാകാത്ത 17-കാരനെ പ്രലോഭിപ്പിച്ച് വശത്താക്കിയ ശേഷം പ്രതികളിൽ ഒരാളുടെ വീട്ടിൽ വെച്ചും വാടക ക്വാർട്ടേഴ്‌സിലും മറ്റ് വിവിധ സ്ഥലങ്ങളിൽ വെച്ചും നിരവധി തവണ മൂന്നുപേരും മാറിമാറി പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പയ്യന്നൂർ ഡിവൈ.എസ്.പി: പി.കെ. മണിയുടെ കർശന നിർദേശപ്രകാരം പരിയാരം സി.ഐ: കെ.പി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് അതിവേഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

വിവരം പുറത്ത് അറിഞ്ഞത് ശ്രദ്ധയിൽ പെട്ട പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് പഴയങ്ങാടി എസ്.ഐ: കെ.ടി.വി. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, മനോജൻ, സതീശൻ, പോലീസുകാരായ ഷിജിത്ത്, ജയേഷ്, വിജിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ശനിയാഴ്ച ഉച്ചയോടെ പ്രതികളെ കുടുക്കിയത്. അറസ്റ്റിലായ മൂവരെയും തളിപ്പറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!