സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ളതും യു.എ.ഇ അതിർത്തിയോട് ചേർന്ന് കിടക്കുന്നതുമായ പ്രമുഖ എണ്ണപ്പാടമാണ് ആക്രമണത്തിന് ഇരയായത്.

 

ആക്രമണത്തെത്തുടർന്ന് തകർന്നുവീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ പ്രവാസികൾ മരണപ്പെട്ടത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിക്കുമാണ് പരിക്കേറ്റത്. ഡ്രോൺ അവശിഷ്ടം വീണ് സമീപത്തുണ്ടായിരുന്ന വാഹനത്തിന് തീപ്പിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു.

 

അതിനിടെ, രാജ്യത്ത് ഹൂത്തി ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ തുടർച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക തങ്ങളുടെ എംബസി ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!