ലഗേജില്‍ 5 രൂപയുടെ ഖൈനി പാക്കറ്റ്; ഇന്ത്യന്‍ പ്രവാസിക്ക് 18 ലക്ഷം രൂപ പിഴയിട്ട് ബഹ്‌റൈന്‍ കോടതി; മൂന്നാഴ്ച കസ്റ്റഡിയും

ബഹ്റൈൻ :ലഗേജില് ഖൈനി (ചവയ്ക്കുന്ന പുകയില) പാക്കറ്റ് കണ്ടെത്തിയതിനെ തുടര്ന്ന് ബഹ്റൈനില് ഇന്ത്യന് പ്രവാസിക്ക് 18 ലക്ഷം രൂപയുടെ പിഴയിട്ട് കോടതി.ഉത്തർപ്രദേശ് അസംഗഢ് സ്വദേശി സൗരഭ് റായിക്കാണ് ബഹ്റൈന് അധികൃതരുടെ നടപടി നേരിടേണ്ടിവന്നത്. കേവലം അഞ്ചു രൂപ വിലയുള്ള ഖൈനി പാക്കറ്റിന്റെ പേരിലാണ് ഇയാള്ക്ക് ഇത്രയും ഭീമമായ തുക പിഴയിനത്തില് നല്കേണ്ടിവന്നത്.

ഒക്ടോബര് 29ന് ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിലെത്തിയ സൗരഭിനെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. ലഗേജിൽ ചെറിയൊരു ഖൈനി പാക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് കള്ളക്കടത്ത് സംശയിച്ചായിരുന്നു നടപടി. തുടർന്ന് ബഹ്റൈൻ പൊലീസിനും ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡയറക്ടറേറ്റിനും കൈമാറി. മൊബൈല് ഫോണ് ഉള്പ്പെടെയുള്ള വ്യക്തിഗത വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.

 

സൗദി അറേബ്യയിലെ ദമ്മാമിനടുത്ത് അല്ഖത്തീഫില് ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് സൗരഭ്. ബഹ്റൈനിലെത്തിയ ശേഷം അധികൃതർ തന്നെ മൂന്നാഴ്ചയോളം എയർ കണ്ടീഷൻ ചെയ്ത മുറിയിൽ പുതപ്പോ മറ്റോ നല്കാതെ തടവിൽ പാര്പ്പിച്ചെന്ന് സൗരഭ് ആരോപിച്ചു. കസ്റ്റഡിക്കാലത്ത് ആരോഗ്യനില മോശമായതായും ഇയാള് പറഞ്ഞു.

 

സൗരഭിനെ ബഹ്റൈനിലെത്തിയശേഷം ബന്ധപ്പെടാന് കഴിയാതായതോടെ സഹോദരന് ഋഷഭ് നവംബര് 12ന് അസംഗഢ് ഡിവിഷനല് കമ്മീഷണര്, ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട് എന്നിവരെ സമീപിച്ചു. തുടര്ന്ന് സൗരഭിനെ കണ്ടെത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല് തേടി പൊലീസ് സൂപ്രണ്ട് കത്തയച്ചു.

 

ബഹ്റൈനിലെ പരിചയക്കാരുടെ സഹായത്തോടെ കുടുംബം അഭിഭാഷകനെ ഏര്പ്പെടുത്തി. തുടര്ന്ന് 7,200 ബഹ്റൈന് ദിനാര് (ഏകദേശം 17,66,355 രൂപ) പിഴയടച്ചാണ് നവംബര് 18ന് സൗരഭിനെ മോചിപ്പിച്ചത്. പിന്നീട് സൗദി അറേബ്യയിലെത്തിയ ഇയാള് അവിടെനിന്ന് വിമാനമാര്ഗം ഡല്ഹിയിലെത്തി. നവംബര് 21ന് നാട്ടിലെത്തി. മലേറിയ, ടൈഫോയ്ഡ് രോഗങ്ങള് ബാധിച്ചതിനെ തുടര്ന്ന് നിലവില് ചികിത്സയിലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!