തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം ആരംഭിക്കുന്നത്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ
മനോജ് എന്നിവർ നിരാഹാരമനുഷ്ഠിക്കും.
വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് ഉൾപ്പെടെ ബസ് യാത്രാനിരക്കുകൾ കാലോചിതമായി വർദ്ധിപ്പിക്കുക എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സർവീസുകൾക്കുണ്ടായ കനത്ത വരുമാന നഷ്ടം പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, സ്വകാര്യ ബസ് മേഖലയിലെ പഠനത്തിനായി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ/പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ വേഗത്തിൽ നടപ്പിലാക്കുക, ആർ.ടി. ഓഫീസുകളിലെ സേവനങ്ങൾ തടസ്സമില്ലാതെ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ശക്തമായി ഉന്നയിക്കുന്നുണ്ട്.
മുൻപ് കലക്ടറേറ്റ് മാർച്ച്, ജില്ലാതല e പ്രതിഷേധ കൺവെൻഷനുകൾ, സെക്രട്ടേറിയറ്റ് മാർച്ച് എന്നിവ സംഘടിപ്പിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി ആവശ്യങ്ങളിൽ അനുകൂലമായ ശാശ്വത തീരുമാനം ഉണ്ടാകുന്നതുവരെ സെക്രട്ടേറിയറ്റ് പടിക്കൽ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി സർവീസുകൾ നിർത്തിവെച്ചുള്ള സമ്പൂർണ്ണ പണിമുടക്കിലേക്ക് നീങ്ങേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
