സ്വർണവിലയിൽ വൻ ഇടിവ്; മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 175 രൂപ കുറഞ്ഞ് 13,060 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 1,400 രൂപ ഇടിഞ്ഞ് 1,04,480 രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഒക്ടോബർ 11ന് രേഖപ്പെടുത്തിയ പവന് 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഇതിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ പവന് 6,560 രൂപയുടെ കുറവുണ്ടായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴേക്ക് ഇടിഞ്ഞതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.

 

രാജ്യാന്തര വിപണിയിൽ സ്വർണവില താഴേക്ക്

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഔൺസിന് 4,076 ഡോളർ നിലവാരത്തിലായിരുന്ന സ്വർണം ഇന്ന് ഒരുഘട്ടത്തിൽ 3,987 ഡോളർ വരെ താഴ്ന്നു. പിന്നീട് നേരിയ തിരിച്ചുകയറ്റത്തോടെ 4,009 ഡോളറിലെത്തി.

 

പശ്ചിമേഷ്യയിലെ സംഘർഷസാധ്യതകളും ക്രൂഡോയിൽ വിലയിലെ വർധനയും ആഗോള സാമ്പത്തിക വിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദം ശക്തമാക്കാൻ ഇടയാക്കും. ഇതിനെ നേരിടാൻ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു.പലിശ ലഭിക്കുന്ന നിക്ഷേപങ്ങളുടെ ആകർഷണം വർധിക്കുമ്പോൾ സ്വർണത്തിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയാം. ഇതും രാജ്യാന്തര വിപണിയിലെ സ്വർണവിലയെ സമ്മർദത്തിലാക്കുന്ന ഘടകമാണ്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!