സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളക്കായി കോഴിക്കോട് ഒരുങ്ങി. അടുത്ത ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കായികമേള ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയായ എന്‍.ഐ.ടി ഫ്‌ലെഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് വര്‍ണ്ണാഭമായ ഉദ്ഘാടനങ്ങുകള്‍. സേ നോ ഡ്രെഗ്സ്സ് എന്ന ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിയാണ് കായികമേള. ഈ മാസം 25 മുതല്‍ 31 വരെ നടക്കുന്ന കായികമേളയുടെ ദീപ ശിഖ തെളിയിക്കുന്നത് ബ്രാന്റ് അംബാസിഡര്‍ കൂടിയായ ഒളിമ്പ്യന്‍ പിടി ഉഷയാണ്.

 

25 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 4000 കായിക താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉണ്ടാകും. 3000 കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടി ഉദ്ഘാടനച്ചടങ്ങിന് മോടി കൂട്ടും. വിദ്യാഭ്യസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദ്യ ദിനമായ 25 ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് മത്സരങ്ങള്‍ 26 മുതല്‍ 31 വരെയാണ്.പത്ത് വേദികളിലായാണ് മത്സരങ്ങള്‍. ആവേശമായ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍ഐടി ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ്.

 

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അത്‌ലറ്റിക്‌സില്‍ 2800 കായികതാരങ്ങള്‍ മത്സരിക്കും.ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ 2000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. കായിക താരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 15000 ത്തോളം പേര്‍ കായികമേളയുടെ ഭാഗമാകും. മുപ്പത്തൊന്നിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യാതിഥിയാവും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!