മാനന്തവാടിയിൽ വാഹനാപകടം 12 വയസുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി : രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ദിവ ആണ് മരിച്ചത്. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷ് – സ്വപ്ന ദമ്പതികളുടെ മകളാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.രണ്ടേനാൽ പെട്രോൾ പമ്പിന് സമീപത്തുവെച്ചു ട്യൂഷൻ ക്ലാസിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനിയെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!