വയനാട്: ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട അബ്കാരി കേസിൽ നിർണ്ണായക നീക്കവുമായി എക്സൈസ് സംഘം. വയനാട്ടിലെ മൂങ്ങനാനിയിൽ പ്രവർത്തിക്കുന്ന വീട്ടിൽ നിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവത്തിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി ലില്ലി ജോസ് വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനായി എക്സൈസ് അന്വേഷണസംഘം സ്ഥലത്തെത്തിയത്. മദ്യം പിടിച്ചെടുത്ത മൂങ്ങനാനിയിലെ വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റെ പേരിലുള്ളതാണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം:
കേസിന്റെ തുടക്കം മുതൽ വീടിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുന്ന നിലപാടാണ് ആന്റോ സ്വീകരിച്ചിട്ടുള്ളത്. വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ രേഖകൾ പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം.
