കിവീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് പരമ്പര. മൂന്നാം ടി 20 യിൽ 40 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിനായിരുന്നു ജയം. ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 13 .2 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

 

വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. താരം ആകെ 38 പന്തിൽ 113 റൺസ് നേടി പുറത്തതായി. 11 സിക്‌സും ഒമ്പത് ഫോറുമടക്കമായിരുന്നു ഇന്നിംഗ്സ്.

 

തകർത്തടിച്ച കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 45 റൺസെടുത്ത് പുറത്തായി. അഭിഷേകും വൈഭവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!