മുട്ടിൽ തെനേരി വാര്യാട്കുന്ന് ഉന്നതിയിൽ മഹേഷ് – അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവ് (2) വീട്ടുപറമ്പിലെ കുളത്തിൽ വീണ് മരണപ്പെട്ടു. വീടിനോട് ചേർന്ന് കൃഷി ആവശ്യങ്ങൾക്കും മീൻ വളർത്തുന്നതിനുമായി കുഴിച്ച കുളത്തിലാണ് കുട്ടി വീണത്. കുട്ടിയെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കൽപറ്റ കൈനാട്ടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി
